Latestകേരളം

നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

നെടുമങ്ങാട് അഴിക്കോട് ജങ്ഷനിലെ ഹോട്ടലില്‍ ഡിസംബർ 15-ന് നടന്ന അപകടത്തില്‍ പരിക്കേറ്റവരാണ് മരണപ്പെട്ടത്.ഉഗ്രസ്ഫോടനത്തെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗ്ലാസ് കൊണ്ട് പൂർണ്ണമായും മറച്ച ഹോട്ടലായതിനാല്‍ ഗ്യാസ് ചോർന്ന വിവരം ആരും ശ്രദ്ധിച്ചിരുന്നില്ല. പുറത്തേക്ക് വായു കടക്കാത്ത സാഹചര്യം സ്ഫോടനത്തിന്റെ തീവ്രത കൂട്ടി. രാവിലെ ഹോട്ടല്‍ തുറന്ന ജീവനക്കാരി സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതോടെ കെട്ടിക്കിടന്ന ഗ്യാസ് ആളിക്കത്തുകയും ഉഗ്രസ്ഫോടനമുണ്ടാകുകയുമായിരുന്നു.

ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ നവാസ് ആണ് അപകടത്തില്‍ നേരത്തെ മരണപ്പെട്ടത്, ഇദ്ദേഹം. മുസ്ലിം ലീഗ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി അംഗമാണ്.

അപകടം നടന്നയുടൻ പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില ഗുരുതരമായതിനെത്തുടർന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സ്ഫോടനത്തില്‍ ഹോട്ടലിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.