യുജിസി നെറ്റ് പരീക്ഷ:ജൂണ്‍ 21 മുതല്‍ 30 വരെ

ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. മെയ് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം.
ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി മെയ് എട്ട് ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും അവസരം നല്‍കും. മെയ് 9 മുതല്‍ 10 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം.

വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ ജൂണ്‍ 21 മുതല്‍ മുപ്പത് വരെയാണ് പരീക്ഷ നടക്കുക. പരീക്ഷക്ക് ഒരാഴ്ച മുന്‍പ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in, nta.ac.in, ugcnetjun2025.ntaonline.in സന്ദര്‍ശിക്കുക.