Latestകേരളം

നെയ്യാര്‍ അണക്കെട്ടില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ കാണാതായ ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. സ്കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസർവോയറില്‍ ചാടിയത്. സ്ഥലം മാറ്റം ലഭിക്കാത്തിലുള്ള മനോവിഷമമാണ് കാരണമെന്നാണ് ഭർത്താവ് സിരിലിന്റെ മൊഴി. അതേസമയം, ശരണ്യയും ഭർത്താവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായും ഭർത്താവിനെതിരെ ശരണ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

. ജോലി സമ്മർദ്ദം മൂലമാണ് മരിച്ചതെന്നാണ് ഇന്നലെ ഭർത്താവ് പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരം തമ്പാനൂർ ആർടിഒ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു ശരണ്യ. 11 മാസം മുമ്പാണ് ശരണ്യക്ക് സർക്കാർ ജോലി ലഭിച്ചത്.