Latestകേരളം

ഭർത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ വീട്ടമ്മയ്ക്ക് പിന്നാലെ ഭർത്താവും അന്തരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഭർത്താവിന്റെ രോഗാവസ്ഥയില്‍ മനംനൊന്ത് സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ വീട്ടമ്മയ്ക്ക് പിന്നാലെ ഭർത്താവും അന്തരിച്ചു. തിരുമംഗലം അരുണ്‍ കോട്ടേജില്‍ കെ.എസ്.ആർ.ടി.സി റിട്ട. എടിഒ കെ. ക്രിസ്തുദാസ് (77) ആണ് അന്തരിച്ചത്. ഭാര്യ പി. നളിനകുമാരി (65) ചൊവ്വാഴ്ച രാവിലെ മരിച്ചിരുന്നു.

വർഷങ്ങളായി പക്ഷാഘാതം വന്ന് കിടപ്പിലായിരുന്ന ക്രിസ്തുദാസിനെ പരിചരിച്ചിരുന്നത് നളിനകുമാരിയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെ നളിനകുമാരി വലിയ മനോവിഷമത്തിലായിരുന്നു.

തിങ്കളാഴ്ച രാവിലെ വീടിന് പിന്നില്‍ വിറകുകള്‍ കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച്‌ നളിനകുമാരി സ്വയം തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. നളിനകുമാരിയുടെ അന്ത്യത്തിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ക്രിസ്തുദാസും അന്തരിക്കുകയായിരുന്നു.