കനത്തമഴയില്‍ മതില്‍ ഇടിഞ്ഞുവീണ് നെയ്യാറ്റിൻകരയില്‍ വൃദ്ധ മരിച്ചു
കനത്തമഴയില്‍ മതില്‍ ഇടിഞ്ഞുവീണ് നെയ്യാറ്റിൻകരയില്‍ വൃദ്ധ മരിച്ചു. എഴുപതുകാരിയായ പൊഴിയൂർ ഉച്ചക്കട സ്വദേശിനി സരാേജിനിയാണ് മരിച്ചത്.ഇന്നുരാവിലെയായിരുന്നു അപകടം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സരോജിനി രാവിലെ കടയിലേക്ക് പോകുന്ന പതിവുണ്ട്. സരോജിനിയെ കാണാതായതോടെ നാട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം തുടരുന്നതിനിടെ മതിലിടിഞ്ഞ സ്ഥലത്തുനിന്ന് അവരെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
