നിജിൽ നാരായണ് ദേശിയ പുരസ്കാരം

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ സി ഐ) ഇന്ത്യയിലെ 28 സോണുകളിൽ നിന്ന് 2023 ലെ മികച്ച സോൺ പ്രസിഡൻ്റ് ആയി ദേശിയ പുരസ്കാരം നേടിയത്, കണ്ണൂർ, കാസർക്കോട്, വയനാട്,മാഹി ഉൾപ്പെടുന്ന സോൺ 19 ന്റെ പ്രസിഡന്റ് മമ്പറം സ്വദേശിയായ ജെ സി ഐ ഇന്ത്യ ഫൗഡേഷൻ സ്റ്റാർ നിജിൽ നാരായണന്. 2021 ൽ മികച്ച സോൺ വൈസ് പ്രസിഡന്റ് പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. സോൺ 19 ലെ വിവിധ ലോക്കൽ ഓർഗനൈസേഷനുകൾ 12 ഓളം ദേശിയ പുരസ്കാരം കരസ്ഥമാക്കി.
ബാംഗ്ലൂരിൽ നടന്ന ദേശിയ സമ്മേളനത്തിൽ ജെ സി ഐ ഇന്ത്യ ദേശിയ പ്രസിഡന്റ് എം.കെ.കാർത്തികേയനീൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.