Latestവിനോദം

നിഖില വിമലിന്റെ ‘പെണ്ണ് കേസ് ‘; ടീസർ പുറത്ത്

ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്ത് നിഖില വിമൽ, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പെണ്ണ് കേസ് ‘ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നവംബറിലാകും ചിത്രം തീയേറ്ററുകളിലെത്തുക. ബാല,ഇർഷാദ് അലി,അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ,പ്രവീൺ രാജാ,ശിവജിത്,കിരൺ പീതാംബരൻ,ഷുക്കൂർ, ധനേഷ്,ഉണ്ണി നായർ, രഞ്ജി കങ്കോൽ,സഞ്ജു സനിച്ചൻ,അനാർക്കലി,ആമി,സന്ധ്യാ മനോജ്,അനുഷ സി, ശ്രീരേഖ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇ ഫോർ എക്സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്,വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഉമേശ് കെ ആർ,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

സംഗീതം-അങ്കിത് മേനോൻ,എഡിറ്റർ-ഷമീർ മുഹമ്മദ്.കോ- പ്രൊഡ്യൂസർ-അക്ഷയ് കെജ്‌രിവാൾ,അശ്വതി നടുത്തോളി,ക്രീയേറ്റീവ് പ്രൊഡ്യൂസർ-വിനോദ് സി ജെ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനോദ് രാഘവൻ,പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്,ലൈൻ പ്രൊഡ്യൂസർ-പ്രേംലാൽ കെ കെ,പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്,മേക്കപ്പ്-ബിബിൻ തേജ,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ,സ്റ്റിൽസ്-റിഷാജ് മുഹമ്മദ്,ഡിസൈൻ-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അസിഫ് കൊളക്കാടൻ, സൗണ്ട് ഡിസൈൻ-കിഷൻ മോഹൻ,സൗണ്ട് മിക്സിംഗ്-എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, ആക്ഷൻ-അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ്-ഡിജിറ്റൽ ടെർബോ മീഡിയ, മാർക്കറ്റിംഗ് ഹെഡ്-വിവേക് രാമദേവൻ,ഫിനാൻസ് കൺട്രോളർ-സോനു അലക്സ്, പി ആർ ഒ-എ എസ് ദിനേശ്.