വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്.

വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിന്റെ 9 മുൻഗണനകളാണ് നൽകിയിരിക്കുന്നത്. കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവക്കാണ് മുൻ​ഗണന.

സാമ്പത്തിക പരിഷ്കരണത്തിന് ഊന്നൽ നൽകുമെന്നും യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. വികസിത ഭാരതിനായി പദ്ധതികളുണ്ടാകും. തൊഴിൽ സൃഷ്ടി, നൈപുണ്യ വികസനം എന്നിവക്കായി 2 ലക്ഷം കോടിയുടെ അഞ്ചു പദ്ധതികൾ ആവിഷ്‌കരിക്കും. ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു