കൂടുതൽ കാറുകൾ പ്രാദേശികമായി നിർമ്മിക്കണമെന്ന് ബെൻസിനോട് നിതിൻ ഗഡ്‍കരി

ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിനോട് പ്രാദേശികമായി കൂടുതൽ കാറുകൾ നിർമ്മിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.  നിലവിലെ വിലയിൽ ബെൻസിന്‍റെ ആഡംബര കാർ താങ്ങാൻ തനിക്ക് പോലും കഴിയില്ലെന്ന് പറഞ്ഞ ഗഡ്കരി, പ്രാദേശിക ഉൽപാദനം വർദ്ധിപ്പിച്ചാൽ ഇന്ത്യയിലെ കൂടുതൽ ഇടത്തരക്കാർക്ക് ബെൻസിന്‍റെ വില താങ്ങാൻ കഴിയുമെന്നും പറഞ്ഞു.  പൂനെയിലെ ചക്കൻ നിർമ്മാണ കേന്ദ്രത്തിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്‍ത ഇക്യുഎസ് 580 4മാറ്റിക്ക് ഇവി പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ വിപണിയുണ്ടെന്ന് ഗഡ്കരി പറഞ്ഞു. “നിങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കുക. എങ്കിൽ മാത്രമേ ചെലവ് കുറയ്ക്കാൻ കഴിയൂ. ഞങ്ങൾ ഇടത്തരക്കാരാണ്. എനിക്ക് പോലും നിങ്ങളുടെ കാർ വാങ്ങാൻ കഴിയില്ല.” അദ്ദേഹം വ്യക്തമാക്കി.