സഭയില്‍ അസാധാരണ നീക്കം; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിച്ചു
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ വായിക്കാത്ത ഭാഗങ്ങള്‍ സഭയില്‍ വായിച്ച് അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി യാത്രയാക്കിയതിന് ശേഷമാണ് സഭയില്‍ അസാധാരണ നീക്കം.
ഖണ്ഡിക 12,15,16 എന്നിവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഖണ്ഡിക 12ലെ വാചകം ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16ലെ വാചകത്തില്‍ ചില വാക്കുകള്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തെ ആധികാരികമായ നയപ്രഖ്യാപനമായി സ്വീകരിക്കണം’. മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
