എല്ലാ വാഹനങ്ങള്‍ക്കും അടുത്ത ഫെബ്രുവരി മുതല്‍ അതിസുരക്ഷാ നമ്ബർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്ത് എല്ലാ വാഹനങ്ങള്‍ക്കും അടുത്ത ഫെബ്രുവരി മുതല്‍ അതിസുരക്ഷാ നമ്ബർ പ്ലേറ്റ് ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ്.ഡിസംബറോടെ ഇതിനുള്ള ടെൻഡർ നടപടികള്‍ പൂർത്തിയാക്കും. ജനുവരിയില്‍ നമ്ബർ പ്ലേറ്റ് ഘടിപ്പിക്കല്‍ ആരംഭിക്കും.
ഓരോ സീരീസിലുമുള്ള വാഹനങ്ങള്‍ക്ക് ഓരോ മാസം ഇതിനായി അനുവദിക്കും. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.കോടതി ഉത്തരവു പ്രകാരം ,കേന്ദ്ര സർക്കാരിന്റെ പാനലില്‍പ്പെട്ട കമ്ബനികളില്‍ നിന്നാകും ടെൻഡർ വിളിക്കുക.
2004ല്‍ രാജ്യത്ത് അതിസുരക്ഷാ നമ്ബർ പ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളമുള്‍പ്പെടെ നടപ്പാക്കിയില്ല.
