മലയാള സിനിമയിൽ നിന്ന് നിരവധി തവണ അവസരങ്ങൾ നിഷേധിക്കപ്പെട്ടു എന്ന് നടി അനുപമ പരമേശ്വരൻ.
മലയാള സിനിമയിൽ നിന്ന് നിരവധി തവണ അവസരങ്ങൾ നിഷേധിക്കപ്പെട്ടു എന്ന് നടി അനുപമ പരമേശ്വരൻ. ജാനകി vs സ്റ്റേറ്റ് ഓഫ് കേരളം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിൽ അനുപമ പരമേശ്വരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിൽ നിന്ന് എനിക്ക് ഒരുപാട് അവസര നിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് വരെ പലരും പറഞ്ഞു. ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് എല്ലാവരും ട്രോളിക്കോളൂ പക്ഷെ കൊല്ലരുത്” അനുപമ പരമേശ്വരൻ പറയുന്നു.