ഒ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു.
മാനന്തവാടി: ഒ.ആർ. കേളു രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയുടെ ഭാഗമായി. മാനന്തവാടി എംഎൽഎയായ കേളു രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. കെ.രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് പട്ടികജാതി-പട്ടികവർഗ ക്ഷേമമന്ത്രിയായി കേളു ചുമതലയേൽക്കുന്നത്.
ഒ.ആർ. കേളു എം.എൽ.എ.യുടെ പിതാവ് ഓലഞ്ചേരി രാമൻ, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആർ. രവി (അച്ചപ്പൻ), ഒ.ആർ. ലീല, ഒ.ആർ. ചന്ദ്രൻ, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയൽക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു.