ഒഡിഷയിലെ ട്രെയിൻ ദുരന്തം; ട്രെയിനിൽ കൂട്ടിയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനം ഉണ്ടായിരുന്നില്ല

ഒഡിഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിങ്ങിലെ പിഴവാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെയിനിൽ കവച്ച് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷ്ണർ വിലയിരുത്തി. ‘കവച്’ എന്ന സിഗ്നലിങ് രീതിയാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷക്കായി ആശ്രയിക്കുന്നത്. ഒരേ പാതയിൽ രണ്ട് ട്രെയിനുകൾ വന്നാൽ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷ സംവിധാനമാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ‘കവച്’എന്നാല്‍ ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ഒരിക്കലും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കില്ല.
രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്നാല്‍പ്പോലും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ 400 മീറ്റര്‍ മുമ്പ് ഓട്ടോമാറ്റിക് ആയി സ്റ്റോപ് ആകുന്ന സംവിധാനമാണ് കവച്.