Latestകേരളം

സബ്സിഡി വെളിച്ചെണ്ണ വില കുറയ്ക്കും; ഉറപ്പ് നല്‍കി മന്ത്രി

ഓണത്തിന് മുമ്ബ് സബ്സിഡി വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനില്‍. സപ്ലൈക്കോ വഴി നല്‍കുന്ന ശബരി ബ്രാൻഡ് സബ്സിഡി വെളിച്ചെണ്ണയ്ക്കാണ് വില കുറയുക.സബ്സിഡി വെളിച്ചെണ്ണയ്ക്ക് 349 രൂപയായിട്ടും സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 429 രൂപയായും കുറച്ചിട്ടുണ്ട്.

മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും സപ്ലൈക്കോയിലൂടെ എംആർപി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.കൂടാതെ വിപണിയില്‍ ഇറങ്ങുന്ന വ്യാജ വെളിച്ചണ്ണയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരാതികള്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 1014 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. 469 സാമ്ബിളുകള്‍ ശേഖരിച്ച്‌ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചു. ഇതിനോടകം 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ‘കേരസൂര്യ’, ‘കേര ഹരിതം’, ‘കുട്ടനാടൻ കേര’ തുടങ്ങിയ പേരുകളിലായിരുന്നു വ്യാജന്മാർ വിപണിയില്‍ എത്തിയത്.