ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഒമാനില്‍ താപനില ഉയരാൻ സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്
ഒമാനിലെ വടക്കൻ പ്രദേശങ്ങളില്‍ ഒക്ടോബർ, നവംബർ മാസങ്ങളില്‍ ശരാശരിയേക്കാള്‍ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വേനല്‍ക്കാലത്തിന് ശേഷമുള്ള ഈ മാസങ്ങളില്‍ സാധാരണയായി ചൂട് കുറയുന്നതിന് പകരം, അസാധാരണമായി താപനില വർധിക്കാനാണ് സാധ്യത.
ഒമാനില്‍ ഒക്ടോബറിലും നവംബറിലും ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കും
ഒമാനിലെ ഉയർന്ന താപനില മുന്നറിയിപ്പിന് പിന്നാലെ മഴയുടെ കാര്യത്തിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് പുറത്തുവിട്ടു.ഒക്ടോബർ: സുല്‍ത്താനേറ്റിൻ്റെ കിഴക്കൻ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും ഈ മാസം ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
നവംബർ: നവംബറില്‍ ഒമാനിലെ മിക്ക പ്രദേശങ്ങളിലും ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതായത്, സാധാരണയായി ഈ മാസങ്ങളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മഴ ഈ വർഷം ഒമാനെ കാത്തിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് യാത്രകള്‍ ക്രമീകരിക്കാൻ താമസക്കാരും സന്ദർശകരും ശ്രദ്ധിക്കണം.
