Latestഗൾഫ്

പവര്‍ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഒമാൻ എയര്‍

പവർ ബാങ്കുകള്‍, സ്മാർട്ട് ബാഗുകള്‍, ഇ-സിഗരറ്റുകള്‍ എന്നിവ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ച്‌ ഒമാൻ എയർ

യാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനായാണ് ഈ പുതിയ നിർദേശങ്ങള്‍.

പവർ ബാങ്കുകള്‍

എയർ ലൈൻ വ്യക്തമാക്കിയത് പ്രകാരം, പവർ ബാങ്കുകള്‍ ഹാൻഡ് ലഗേജില്‍ (Hand Luggage) മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ.
യാത്രയ്ക്കിടെ ഇവ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല.
ലേബല്‍ ഇല്ലാത്തതോ കേടായതോ ആയ പവർ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് ബാഗുകള്‍

ബാറ്ററി മാറ്റാൻ കഴിയാത്ത (non-removable) സ്മാർട്ട് ബാഗുകള്‍ ചെക്ക്-ഇൻ ബാഗേജായി സ്വീകരിക്കുന്നതല്ല.
അതേസമയം, ബാറ്ററി മാറ്റാൻ കഴിയുമെങ്കില്‍, ചെക്ക്-ഇൻ ചെയ്യുന്നതിന് മുമ്ബ് ബാറ്ററി ഊരിമാറ്റുകയും അത് വിമാനത്തിനകത്ത് ഹാൻഡ് ലഗേജായി കൊണ്ടുപോകുകയും വേണം.ഇ-സിഗരറ്റുകളും വേപ്പുകളും

ഇ-സിഗരറ്റുകളും വേപ്പുകളും ഹാൻഡ് ബാഗേജില്‍ മാത്രമേ അനുവദിക്കൂ.
വിമാനത്തിനുള്ളില്‍ ഇവ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല.
ഉപകരണങ്ങള്‍ ചാർജ് ചെയ്യുന്നത്

ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ വ്യക്തിഗത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ (PEDs) വിമാനത്തിലെ ചാർജിംഗ് പോർട്ടുകള്‍ ഉപയോഗിച്ച്‌ ചാർജ് ചെയ്യാം. അതേസമയം, എല്ലാ ഉപകരണങ്ങളും ചാർജ് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നിരോധിച്ച ഉപകരണങ്ങള്‍

ഹോവർബോർഡുകള്‍, ബാലൻസ് വീലുകള്‍, മിനി-സ്കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ലിഥിയം ബാറ്ററിയില്‍ പ്രവർത്തിക്കുന്ന വ്യക്തിഗത യാത്രാ ഉപകരണങ്ങള്‍ (Personal Transportation Devices) ചെക്ക്-ഇൻ ലഗേജായും ക്യാരി ഓണ്‍ ലഗേജായും വിമാനത്തില്‍ അനുവദിക്കില്ല.

എല്ലാ യാത്രക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണങ്ങള്‍ എന്ന് ഒമാൻ എയർ വ്യക്തമാക്കി.