Latestകേരളം

ഓണക്കിറ്റ് ഇത്തവണയും അന്ത്യോദയ കാർഡുകള്‍ക്ക് മാത്രം

ഓണക്കാലത്ത് റേഷൻ കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണയും അന്ത്യോദയ (മഞ്ഞ) കാർഡുകള്‍ക്ക് മാത്രം.ആറ് ലക്ഷം മഞ്ഞ കാർഡുകള്‍ക്കാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് റേഷൻ കടകള്‍ വഴി വിതരണം ചെയ്യുക. 15 ഇനങ്ങളാണ് കിറ്റില്‍ അടങ്ങിട്ടുള്ളത്. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, കറിപ്പൊടികള്‍, നെയ്യ് അടക്കം 15 ഇനങ്ങളാണ് കിറ്റിലുണ്ടാകുക.

മഞ്ഞ കാർഡുകള്‍ക്ക് പുറമെ ക്ഷേമസ്ഥാപനങ്ങളിലും ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നതാണ്. ക്ഷേമസ്ഥാപനത്തിലെ അംഗങ്ങളില്‍ നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിലാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇത് കൂടാതെ വെള്ള, നീല കാർഡുകാർക്ക് കിലോയക്ക് 10.90 രൂപ നിരക്കില്‍ അരി നല്‍കുന്നതാണ്. നീല കാർഡുകാർക്ക് പത്ത് കിലോയും വെള്ള കാർഡുകാർക്ക് 15 കിലോ അരിയും ലഭിക്കും. ഇവയ്ക്ക് പുറമെ കെ-റൈസ് 25 രൂപയ്ക്ക് ലഭിക്കുന്നതാണ്. നിലവില്‍ 29 രൂപയാണ് കെ-റൈസിൻ്റെ വില