ഒഎൻവി യുവകവി പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം :- ഒഎൻവി യുവകവി പുരസ്കാരത്തിന് (50,000 രൂപ) ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

35 അല്ലെങ്കിൽ അതിൽ താഴെ പ്രായമുള്ളവരുടെ കവിതാ സമാഹാരമോ, പുസ്ത‌കമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള 15 കവിതകളോ പരിഗണിക്കും.

വിലാസം : ഒഎൻവി കൾചറൽ അക്കാദമി, ‘ഉജ്ജയിനി’, ഭഗവതി ലെയിൻ, പൈപ്പിൻമൂട്, ശാസ്ത മംഗലം, തിരുവനന്തപുരം-695010.