ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക്, അ​ഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും

ഓണക്കിറ്റ് മഞ്ഞ കാർഡ് ഉള്ളവർക്ക്. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോ​ഗത്തിൽ ധാരണയായി. അനാഥാലയങ്ങൾക്കും അ​ഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.

കണ്‍സ്യൂമര്‍ഫെഡിൻ്റെ ഓണ ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിന് ഉള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാന വ്യാപകമായി 1500 ഓണ ചന്തകളാണ് ഈ മാസം 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ പതിമൂന്നിനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാകും. നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയേക്കാള്‍10 മുതല്‍ 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും