ഓണക്കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. 24,000-ൽ അധികം കിറ്റുകൾ വിതരണം ചെയ്തു. മൂന്നു ലക്ഷത്തിലധികം കിറ്റുകൾ റേഷൻ കടകളിൽ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം നടക്കുമെന്നും തീരുന്ന മുറയ്ക്ക് കിറ്റ് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണത്തിന് മുമ്പായി വിതരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിറ്റ് വിതരണം വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്‍റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള ഓണക്കിറ്റ് വിതരണമാണ് ഇപ്പോൾ നടക്കുന്നത്.