ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു

ഓണാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു മൂവായിരം കലാകാരന്മാര്‍ ഘോഷയാത്രയുടെ ഭാഗമാകും. ഇക്കൊല്ലത്തെ ഓണാഘോഷം വലിയ വിജയമായിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി

60 ഓളം ഫ്ളോട്ടുകളാണ് ഇക്കൊല്ലം ഘോഷയാത്രയുടെ ഭാഗമാകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അർധസർക്കാർ സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ഫ്ളോട്ടുകൾ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. വൈകിട്ട് അഞ്ചുമണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്‌തത്‌.