തിരുവോണം ബംപർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇനിയും കണ്ടെത്താനായില്ല

തിരുവനന്തപുരം : തിരുവോണം ബംപർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത് ഗോകുൽ നടരാജൻ എന്നയാളാണ്. അന്നൂർ സ്വദേശിയായ നടരാജൻ ഇതുവരെ ഏജൻസിയിൽ ബന്ധപ്പെട്ടിട്ടില്ല. തമിഴ് മാധ്യമങ്ങളിൽ വിജയിയെന്ന് അവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ടയാൾക്ക് ടിക്കറ്റ് ഹാജരാക്കാനും കഴിഞ്ഞില്ല. ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാ​ഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ​ലോട്ടറി വിറ്റത്.