Latestകേരളം

വിനോദയാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

പൂക്കോട്ടുംപാടം: വിനോദയാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു.പുതിയക്കോട് ഊട്ടുപുറത്ത് ശിവപ്രസാദ് (34) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്കായി സംഘം ഊട്ടിയിലേക്ക് പുറപ്പെട്ടത്.

ഊട്ടിയില്‍വച്ച്‌ രാത്രി ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ ഛർദ്ദി അനുഭവപ്പെടുകയും അതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: പരേതയായ സുശീല. സഹോദരി: ശിവരഞ്ജിനി.