Latestകേരളം

പികെ ശശിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

തി രുവനന്തപുരം: പികെ ശശിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്.പാലക്കാട് നടന്ന വിമത കണ്‍വെൻഷനില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.

സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെൻഷനാണെന്നും പികെ ശശി പറഞ്ഞു. വിമതരുടെ കണ്‍വെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങള്‍ കൊണ്ടാണ് കണ്‍വെൻഷൻ നടക്കുന്നത്. ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇതെന്നും നിർബന്ധിതമായതാണെന്നും പികെ ശശി വേദിയില്‍ പറ‍ഞ്ഞു.