Latestകേരളം

ബിഹാറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പി കെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി

പി കെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം നടന്നത്.കൊല്‍ക്കത്തയില്‍ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനില്‍ പോകുകയായിരുന്നു. ബാഗ്, മൊബൈല്‍ഫോണ്‍, പണം, ഐഡൻ്റിറ്റി കാർഡുകള്‍ ഉള്‍പ്പെടെ എല്ലാം മോഷണം പോയി. ദല്‍സിംഗ്സാരായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.