Latestകേരളം

ആദിവാസി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് കാഞ്ഞിരപ്പുഴ ആദിവാസി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയം കാർമല്‍ സ്കൂളിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി ഉറങ്ങാൻ കിടന്ന കൃഷ്ണൻകുട്ടി രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് കല്ലടിക്കോട് പോലീസ് പ്രാഥമികമായി അറിയിച്ചു. മൃതദേഹം നിലവില്‍ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയായ ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.