Latestകേരളം

പാലക്കാട് വടക്കഞ്ചേരിയില്‍ 10 വയസുകാരൻ ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ 10 വയസുകാരൻ ജീവനൊടുക്കിയ നിലയില്‍. കണ്ണമ്പ്ര പുന്നാടത്ത് മനോജിൻ്റെ മകൻ അഞ്ചാം ക്ലാസ്സ് വിദ്യാർഥി രഘു റാം മോഹനാണ് മരിച്ചത്.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണം എന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.