ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു,ഭര്‍ത്താവ് സൂത്രത്തില്‍ മാറി നിന്നു; ആത്മഹത്യ പ്രേരണക്കുറ്റത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട് കൊഴിഞ്ഞാവാറയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റില്‍ ആയത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഭർത്താവിനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 25നാണ് ഭാര്യയായ ദീപികയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്ക് അപസ്മാരം എന്നായിരുന്നു ശിവദാസൻ അയല്‍ക്കാരെ അറിയിച്ചത്.
എന്നാല്‍ സംശയം തോന്നിയ അയല്‍ക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ പൊലീസ് ശിവദാസനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്. ശിവദാസന്റെയും ദീപികയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. ഒരുമിച്ചു മരിക്കാം എന്ന് പറഞ്ഞ് ശിവദാസൻ ദീപികയെ വിശ്വസിപ്പിച്ചു. ദീപിക സാരിയില്‍ തൂങ്ങി മരിച്ചെങ്കിലും ശിവദാസൻ സൂത്രത്തില്‍ തൂങ്ങാതെ മാറി നിന്നു. ഭാര്യയെ വഞ്ചിച്ചു കൊലപ്പെടുത്താൻ ആണ് ശിവദാസൻ ശ്രമിച്ചതെന് കൊഴിഞ്ഞാമ്പാറ പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
