Latestകേരളം

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ സഹോദരനും സഹോദര ഭാര്യയും അയല്‍വാസിയും കോടതിയില്‍ മൊഴി മാറ്റി

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ മൊഴി മാറ്റി 3 സാക്ഷികള്‍. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവർ പോലീസിന് നല്‍കിയ മൊഴിയാണ് കോടതിയില്‍ മാറ്റി പറഞ്ഞത്.കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും അയല്‍വാസി പൊന്നുകുട്ടിയും പോലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ചെന്താമരയെ കസ്റ്റഡിയിലെടുത്തത്. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയില്‍ എത്തിയത്