Latestകേരളം

പാലക്കാട് നടുറോഡില്‍ സ്ത്രീയുടെ നിസ്കാരം; പ്രാ‍ര്‍ത്ഥന നടത്തിയത് വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍

പാലക്കാട്:നഗരത്തില്‍ നടുറോഡില്‍ നിസ്കരിച്ച്‌ വനിത. പാലക്കാട് നഗരത്തിലെ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ നടുറോഡില്‍ വച്ചായിരുന്നു നിസ്കാരം.വെള്ള നിറമുള്ള നിസ്കാര കുപ്പായം ധരിച്ച സ്ത്രീയാണ് നടു റോഡില്‍ പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അതേസമയം, വസ്തു സംബന്ധിച്ച പ്രശ്നത്തില്‍ തനിക്ക് നീതി കിട്ടിയില്ല പറഞ്ഞാണ് നടുറോഡില്‍ നിസ്കരിച്ചത് എന്ന് പൊലീസ് പറയുന്നു. സ്ത്രീയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.