Latestകേരളം

കാലുതെറ്റി ട്രെയിനിനടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; അപകടം ഭാര്യയെയും മകനെയും ട്രെയിൻ കയറ്റിയ ശേഷം

പാലക്കാട്‌: പട്ടാമ്പിയില്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വൈകുന്നേരമാണ് ദാരുണമായ സംഭവം.ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന ഉത്തർപ്രദേശ് സ്വദേശി ഇക്ബാല്‍ ഖാൻ ആണ് മരിച്ചത്. ഇരുവരും ട്രെയിനില്‍ കയറി കഴിഞ്ഞാണ് ഇക്‌ബാല്‍ പാളത്തിനിന്റെ ഇടയിലേക്ക് വീണത്.

പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്ബർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് അടിയിലാണ് ഇയാള്‍ പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്.

ട്രെയിൻ നീങ്ങിയ ശേഷം ഇയാള്‍ വീഴുന്നത് കണ്ട് കുടുംബം ബഹളം വയ്ക്കുകയും യാത്രക്കാർ ചെയിൻ വലിച്ച്‌ ട്രെയിൻ നിർത്തുകയും ആയിരുന്നു.. സമീപത്തുണ്ടായിരുന്നവർ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു