Latestകേരളം

പാലിയേക്കര ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയില്‍ ടോള്‍ നിരക്കിലെ വാർഷിക വർദ്ധനയ്‌ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി.ഹൈക്കോടതി അനുമതിയോടെ ടോള്‍ ബൂത്ത് തുറക്കുമ്ബോഴാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

5 രൂപ മുതല്‍ 10 രൂപ വരെ കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരും. കരാര്‍ കമ്ബനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കി. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 15 രൂപ വരെ ഉയരും.
കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാൻ ഇനി 95 രൂപയാകും, നേരത്തെ 90 രൂപയായിരുന്നു. ദിവസം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്നതില്‍ മാറ്റമില്ല.

ചെറുകിട വാണിജ്യ വാഹനങ്ങള്‍ – 165, ഒന്നില്‍ കൂടൂതല്‍ യാത്രകള്‍ക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795.