Latestകേരളം

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ പിരിവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷണല്‍ ബെഞ്ച്. ഹരജി വ്യാഴാഴ്ച പരിഗണിക്കും. ജനപക്ഷത്തു നിന്നുള്ള തീരുമാനമാണ് ഇതെന്ന് കോടതി അറിയിച്ചു.അതുവരെ ടോള്‍ വിലക്ക് സംബന്ധിച്ച ഉത്തരവ് തുടരുമെന്നും കോടതി ഉത്തരവിട്ടു. പ്രദേശത്തെ ഗതാഗത പ്രശ്നം, റോഡിന്റെ ശോചനീയസ്ഥ, നിർമാണ പ്രവർത്തികളുടെ പുരോഗതി എന്നിവയെ സംബന്ധിച്ചുള്ള ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്

ദേശീയപാതയില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് . തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍.എച്ച്‌.എയും കരാര്‍ കമ്ബനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല.