പാലിയേക്കര ടോള്‍ നിരോധനം വീണ്ടും നീട്ടി
പാലിയേക്കര ടോള്‍ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി. വിഷയം വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.കഴിഞ്ഞ ഓഗസ്റ്റ് 6നാണ് ടോള്‍ പിരിവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് നടപടി. ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് തടഞ്ഞതെങ്കിലും പിന്നീട് ഓരോ ഘട്ടങ്ങളിലായി ഇത് നീണ്ടു.തുടർന്ന് സെപ്തംബറില്‍ ടോള്‍ പിരിവിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് എൻഎച്ച്എഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കളക്ടർ അർജുൻ പാണ്ഡ്യൻ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും നിലവിലുണ്ടെന്ന മേല്‍നോട്ട സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ഹൈക്കോടതി വീണ്ടും ടോള്‍ വിലക്ക് നീട്ടുകയായിരുന്നു
