പാനൂരില്‍ നിന്നും കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി യാത്രയ്ക്കിടെ ഡല്‍ഹിയില്‍ വെച്ച് മരിച്ചു
പാനൂരില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി യാത്രയ്ക്കിടെ അസുഖബാധിതനായി ഡല്‍ഹിയില്‍ വെച്ച് മരിച്ചു.പാനൂർ മീത്തലെ പൂക്കോം പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ഇടക്കാടൻ വീട്ടില്‍ മുഹമ്മദ് മിഥിലാജ് (20) ആണ് മരിച്ചത്. നാദാപുരം പുളിയാവ് നാഷണല്‍ കോളേജിലെ മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായിരുന്നു.
കശ്മീരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഡല്‍ഹിയില്‍ വെച്ച് മിഥിലാജിന് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കള്‍ ചേർന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു.
