Latestകേരളം

തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. തമിഴ്നാട് മധുര സ്വദേശിയും പന്തളം തോന്നലൂർ തയ്യില്‍ വീട്ടില്‍ അയ്യപ്പന്‍റെ ഭാര്യയുമായ ഭാഗ്യലക്ഷ്മി (48) ആണ് മരിച്ചത്.കഴിഞ്ഞ 12ന് രാവിലെ തോന്നലൂരിലെ വീട്ടില്‍ വിളക്ക് കൊളുത്തുന്ന സമയം സാരിയില്‍ തീ പടർന്നു പൊള്ളലേല്‍ക്കുകയായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്.കഴിഞ്ഞ 15 വർഷമായി പന്തളം അമൃത സ്കൂളിലെ കമ്ബ്യൂട്ടർ സയൻസ് ടീച്ചറാണ്