പറശ്ശിനിക്കടവിലെ ബോട്ട് സർവീസുകൾ നിർത്തിവെച്ചു

ധർമ്മശാല: പറശ്ശിനിക്കടവിലെ ബോട്ട് സർവീസുകൾ നിർത്തിവെച്ചു.പഴശ്ശി ഡാം തുറന്ന് വിട്ടതിനാലും, കനത്ത മഴ കാരണവും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ബോട്ടു സർവീസുകൾ നിർത്തി വെച്ചിരിക്കുന്നത്.വിനോദയാത്ര നടത്തുന സ്വകാര്യ ബോട്ടുകളും, ജലഗതാഗത വകുപ്പിൻ്റെ പറശ്ശിനി സ്റ്റേഷൻ പരിധിയിൽ ഉള്ള
അഴീക്കൽ- മാട്ടൂൽ ഫെറി സർവീസ്,
പറശ്ശിനി- മാട്ടൂൽ യാത്രാ സർവീസ്, ടൂറിസം സർവീസുകൾ
എന്നിവയാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.