പറശ്ശിനിക്കടവിൽ ചട്ടങ്ങൾ കർശനമാക്കി

പറശ്ശിനിക്കടവ്: താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പറശ്ശിനിക്കടവിൽ ബോട്ട് സർവീസിന് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി. ചൊവ്വാഴ്ച ഓടിയ എല്ലാ ബോട്ടുകളിലെയും യാത്രക്കാരെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു.

ഒരു ഹൗസ് ബോട്ടടക്കം എട്ട് സ്വകാര്യ ബോട്ടുകളും ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ടും കെ ടി ഡി സി യുടെ മലബാർ നൗകയും സർവീസ് നടത്തി. തുറമുഖ വകുപ്പിന്റെ ലൈസൻസ് ലഭിച്ച ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തിയത്. ബോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിന് തുറമുഖ വകുപ്പ് അധികൃതർ പറശ്ശിനിക്കടവിൽ എത്തും.