Latestകേരളം

ഐസിയുവില്‍ മന്ത്രിക്കൊപ്പം നഴ്‌സുമാരുടെ സെല്‍ഫി; വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്

പരിയാരം മെഡിക്കൽ കോളേജിൽ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്.സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ട്.

ഐസിയുവില്‍ രോഗിയ്‌ക്കൊപ്പം ഫോട്ടോയെടുക്കരുതെന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചതിലാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് വിശദീകരണം തേടിയിരിക്കുന്നത്. മന്ത്രിക്കൊപ്പം ഫോട്ടോയെടുത്ത നഴ്‌സ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. മന്ത്രിയെ ആദ്യ ദിവസം മുതല്‍ പരിചരിച്ചിരുന്ന നഴ്‌സുമാര്‍ എന്ന നിലയില്‍ മന്ത്രിയും തങ്ങളുമായി ഒരു അടുപ്പമുണ്ടായെന്നും ഒരു ഫോട്ടോയെടുത്തോട്ടേ എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ മന്ത്രി സമ്മതം മൂളിയെന്നുമാണ് സ്മിത എന്ന നഴ്‌സ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരിക്കുന്നത്