പാര്‍ക്കിംഗ് നമ്പര്‍ പുന:പരിശോധന മാറ്റി

കണ്ണൂർ:-മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്താനിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിംഗ് നമ്പര്‍ പുന പരിശോധന ജൂണ്‍ 12, 13, 15, 16 തീയതികളിലേക്ക് മാറ്റിയതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. സ്‌കൂള്‍ ബസ്സുകളുടെ പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ മാറ്റം. ജൂണ്‍ 12- പാര്‍ക്കിംഗ് നമ്പര്‍ 301-400, 13ന് പാര്‍ക്കിംഗ് നമ്പര്‍ 201-300, 15ന് പാര്‍ക്കിംഗ് നമ്പര്‍ 101-200, ജൂണ്‍ 16ന് പാര്‍ക്കിംഗ് നമ്പര്‍ 1-100 എന്ന ക്രമത്തിലാണ് പരിശോധന നടക്കുക