Latestകേരളം

കടുവയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വനിതാ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു

കോന്നി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തില്‍ കടുവയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വനിതാ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു.എസ്റ്റേറ്റിലെ പ്ലാങ്കാട് മേഖലയില്‍ ടാപ്പിങ്ങിനായി എത്തിയ ചെങ്ങറ പാറക്കമണ്ണില്‍ ഷാജിയുടെ ഭാര്യ മിനിക്കാണ് പരിക്കേറ്റത്.പുലർച്ചെ ദമ്പതികള്‍ തോട്ടത്തില്‍ ജോലി ചെയ്യുമ്പോഴാണ് കടുവ മുന്നില്‍പ്പെട്ടത്. ഭയന്നോടിയ മിനി തോട്ടത്തിലെ കുഴിയില്‍ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മിനിയുടെ തോളെല്ലിന് പൊട്ടലേറ്റു. ഇവരെ കോന്നി മെഡിക്കല്‍ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.