യുവതിയുടെ മരണം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍
പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏനാത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ആണ് അറസ്റ്റ്.
കഴിഞ്ഞ പതിമൂന്നാം തിയതി ആണ് 37 വയസുകാരിയായ യുവതി തൂങ്ങി മരിച്ചത്. യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ സുഹൈല്‍ അൻസാരിയുടെ പേര് ഉള്ളതായി പൊലീസ് പറഞ്ഞു. ഏനാത്ത് പൊലീസ് ആണ് സുഹൈലിനെ കസ്റ്റഡിയില്‍ എടുത്തത്. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
താൻ ജീവനൊടുക്കാൻ കാരണം സുഹൈല്‍ ആണെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിരുന്നു. ബന്ധുക്കള്‍ക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈല്‍ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സുഹൈല്‍ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടെന്നും അതില്‍ മനം നൊന്താണ് തന്റെ ആത്മഹത്യയെന്നും പൊലീസ് കണ്ടെത്തി. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈല്‍.
