പത്ത് മിനിറ്റ് വൈകിയതിന് പരീക്ഷാ കേന്ദ്രത്തില്‍ കയറ്റിയില്ല, പത്താംക്ലാസുകാരി ജീവനൊടുക്കി
പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായതി നുള്ള വിഷമത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. പട്നയിലാണ് സംഭവം. കോമള്‍ കുമാരി എന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പട്നയിലെ ബർണിയിലെ പരീക്ഷാ കേന്ദ്രത്തിലായിരുന്നു കോമളിന് ചൊവ്വാഴ്ച പരീക്ഷ നടക്കേണ്ടിയിരുന്നത്. പരീക്ഷാ കേന്ദ്രത്തിന് അടുത്തെത്താൻ ബന്ധുവിന്റെ വീട്ടിലേക്ക് തിങ്കളാഴ്ച തന്നെ കോമള്‍ എത്തിയിരുന്നു.
പരീക്ഷ ആരംഭിക്കുന്ന സമയം രാവിലെ 9.30 ന് ആയിരുന്നെങ്കിലും റിപ്പോർട്ടിംഗ് സമയം രാവിലെ 9 മണിയായിരുന്നു. കോമള്‍ 9.10ന് പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ എത്തിയെങ്കിലും ഗേറ്റ് അടച്ചിരുന്നു. ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരോടും അധികൃതരോടും തന്റെ അവസ്ഥ വിശദമാക്കിയ വിദ്യാർത്ഥിനി പരീക്ഷാ ഹാളിലേക്ക് കയറ്റിവിടണമെന്ന് കെഞ്ചി പറഞ്ഞിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല. ഇതോടെ കടുത്ത നിരാശയില്‍ കോമളിന് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. പിന്നാലെ ട്രെയിനില്‍ കയറി വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കോമള്‍ ട്രെയിൻ പുറപ്പെട്ടതോടെ പുറത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു
