Latestകേരളംദേശീയം

ജന്മദിന കേക്ക് മുറിക്കുന്നതിനിടെ 21കാരന്റെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊല്ലാൻ ശ്രമിച്ച്‌ ഉറ്റ സുഹൃത്തുക്കള്‍

ജന്മദിന ആഘോഷത്തിന്റെ പേരില്‍ ഉറ്റ സുഹൃത്തിനെ ജീവനോടെ തീയിട്ട് കൊല്ലാൻ ശ്രമിച്ച്‌ യുവാക്കള്‍. മുംബൈയിലെ കുർളയില്‍ തിങ്കളാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവമുണ്ടായത്.21കാരനായ ഉറ്റസുഹൃത്തിനെയാണ് അഞ്ച് സുഹൃത്തുക്കള്‍ ചേർന്ന് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. കുർള നിവാസിയായ അബ്ദുള്‍ റഹ്മാൻ മഖ്‌സൂദ് ആലം ഖാന് ഗുരുതര പൊള്ളലേറ്റു.

21കാരൻ കുർളയിലെ ഭാഭ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിറന്നാള്‍ കേക്ക് മുറിക്കാനെന്ന പേരിലാണ് യുവാവിനെ സുഹൃത്തുക്കള്‍ വിളിച്ച്‌ വരുത്തിയത്. യുവാവ് കേക്ക് മുറിക്കാൻ തുടങ്ങിയതോടെയാണ് സുഹൃത്തുക്കള്‍ തങ്ങളുടെ ക്രൂരത ആരംഭിച്ചത്. രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കള്‍ കേക്ക് മുറിച്ചുകൊണ്ടിരുന്ന 21കാരനെതിരെ ആദ്യം തമാശയ്ക്ക് എന്ന പോലെ ചെറിയ കല്ലുകള്‍ എറിയാൻ തുടങ്ങി. പിന്നാലെ സുഹൃത്തുക്കളിലൊരാള്‍ യുവാവിന് നേർക്ക് കുപ്പിയില്‍ കൊണ്ട് വന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു.