Latestകേരളം

അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയിലും രണ്ട് ബൈക്കുകളിലും ഇടിച്ചു; പയ്യന്നൂരില്‍ 58കാരിക്ക് ദാരുണാന്ത്യം

പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു മരണം. തൃക്കരിപ്പൂർ ഉടുമ്ബന്തല സ്വദേശിനി ഖദീജയാണ് (58) മരിച്ചത്. അമിത വേഗതയില്‍ എത്തിയ കാർ ഓട്ടോയിലും രണ്ട് ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.ഖദീജ ഓട്ടോയിലാണ് ഉണ്ടായിരുന്നത്. മൂന്ന് പേർക്ക് പരിക്കേറ്റു. നീലേശ്വരം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാക്കള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.