പഴനി ക്ഷേത്രത്തിലെ മൊബൈൽ നിരോധനം ഇന്ന് മുതല്‍

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിലെ മൊബൈൽ ഫോൺ നിരോധനം ഇന്ന് മുതല്‍ നിലവില്‍ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടി. ക്ഷേത്ര പരിസരത്ത് മൂന്നിടങ്ങളിലായി ഫോൺ സൂക്ഷിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും ദേവസ്വം വകുപ്പ് അറിയിച്ചു.