Latestകേരളം

ക്ഷേമ പെന്‍ഷന്‍ 1600ല്‍ നിന്നും 1800ലേക്ക്; 200 രൂപ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിക്കാൻ ഒരുങ്ങി സര്‍ക്കാർ. നിലവില്‍ 1600 രൂപയാണ് പെൻഷനായി നല്‍കുന്നത്.എന്നാല്‍ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം. ഇടക്കാലത്ത് ആറു മാസത്തെ കുടിശ്ശിക കൊടുത്തുതീർക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കുടിശ്ശിക കൊടുത്ത് തീർത്ത് ക്ഷേമ പെൻഷനിനുള്ള വർധനവാണ് ധനകാര്യവകുപ്പ് നടത്താൻ പോവുന്നത്. അതേസമയം, വർദ്ധനവില്‍ അന്തിമതീരുമാനം ആയില്ലെന്ന് ധനവകുപ്പ് പറയുന്നത്.