Latestകേരളം

വിദ്യാര്‍ത്ഥി കൊണ്ട് വന്ന പെപ്പര്‍ സ്പ്രേ അടിച്ചു : പ്ലസ്‌ ടു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം,

തിരുവനന്തപുരം:സ്‌കൂളില്‍ വിദ്യാർത്ഥി കൊണ്ട് വന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം.തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥികളായ ഏഴു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു വിദ്യാർത്ഥി കൊണ്ട് വന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇവരെ ഉടൻ തിരുവനന്തപുരം ജനറല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ആറ് വിദ്യാർത്ഥികളെയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്; നാല് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. പ്ലസ് വണ്‍ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ്. റെഡ് കോപ്പ് എന്ന പെപ്പർ സ്പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികള്‍ പറഞ്ഞതായും ആറ് വിദ്യാർഥികളെയും നിലവില്‍ മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു