പറവൂരിലെ നീണ്ടുരില്‍ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
എറണാകുളം വടക്കൻ പറവൂരിലെ നീണ്ടുരില്‍ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് കുട്ടിയുടെ അറ്റുപോയ ചെവി തുന്നി ചേർത്തത്.
എറണാകുളം വടക്കൻ പറവൂരിലെ നീണ്ടുരില്‍ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വടക്കൻ പറവൂർ നീണ്ടൂല്‍ മിറാഷിന്റെ മകള്‍ നിഹാരയുടെ ചെവിയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തെരുവ് നായ കടിച്ചെടുത്തത്.
പേവിഷബാധ സംശയിക്കുന്നതിനാലാണ് കുട്ടിയെ ഇന്നലെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമെന്നാണ് വിവരം. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്കി. നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.
